Connect with us

Kerala

ഓണച്ചെലവിനുള്ള പണം കണ്ടെത്തി; എല്ലാ വിഭാഗങ്ങള്‍ക്കും ബോണസും അലവന്‍സും നല്‍കും: ധനമന്ത്രി

കേന്ദ്ര വിഹിതത്തില്‍ വലിയ കുറവുണ്ടായി. യു ഡി എഫ് എം പിമാര്‍ കേരളത്തെ വഞ്ചിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ഓണച്ചെലവിന് വേണ്ട 19,000 കോടി രൂപ കണ്ടെത്തി കഴിഞ്ഞതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. എല്ലാ വിഭാഗങ്ങള്‍ക്കും ബോണസും അലവന്‍സുകളും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്ര വിഹിതത്തില്‍ വലിയ കുറവുണ്ടായതായി ബാലഗോപാല്‍ പറഞ്ഞു. നികുതി വരുമാനം 30 ശതമാനം മാത്രമാണ് ഈ വര്‍ഷം നല്‍കിയത്.

യു ഡി എഫ് എം പിമാര്‍ കേരളത്തെ വഞ്ചിച്ചതായും മന്ത്രി ആരോപിച്ചു. കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് കേരളത്തില്‍ നിന്നുള്ള യു ഡി എഫ് എം പിമാര്‍ സഹകരിക്കുന്നില്ല. ജനകീയ ഹോട്ടലുകളുടെ സബ്‌സിഡി എടുത്തുകളയാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest