Connect with us

Kerala

മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചതായി കണ്ടെത്തി; കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബ്രീത്ത് അനലൈസര്‍ പരിശോധന പാളി

ബ്രീത്ത് അനലൈസര്‍ മെഷീന്‍ കേടാണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ പരിശോധന അവസാനിപ്പിക്കുകയായിരുന്നു.

Published

|

Last Updated

കൊച്ചി| എറണാകുളം കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്ന് രാവിലെ നടത്തിയ ബ്രീത്ത് അനലൈസര്‍ പരിശോധന പാളി. ഡിപ്പോയിലെത്തിയ ഉദ്യോഗസ്ഥര്‍ അമ്പതിലധികം ജീവനക്കാരെയാണ് പരിശോധിച്ചത്. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

ഇതേതുടര്‍ന്ന് ജീവനക്കാര്‍ പരിശോധനയെ എതിര്‍ത്തു. ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ബ്രീത്ത് അനലൈസര്‍ മെഷീന്‍ കേടാണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ പരിശോധന അവസാനിപ്പിക്കുകയായിരുന്നു.

 

 

 

Latest