Connect with us

science news

രണ്ട് ഗ്യാലക്‌സികള്‍ കണ്ടെത്തി; പ്രപഞ്ചത്തിലെ പൊടിപടലങ്ങള്‍ക്കിടയില്‍ ഇനിയുമുണ്ടാകാമെന്ന് ശാസ്ത്രജ്ഞര്‍

ബിഗ് ബാംഗ് മുതലാണ് നമ്മുടെ പ്രപഞ്ചത്തിന്റെ പിറവിയെന്ന നിഗമനത്തില്‍ മാറ്റം വരുത്തണമെന്ന ഉള്‍ക്കാഴ്ച നല്‍കുന്ന കണ്ടെത്തല്‍ കൂടിയാണിത്.

Published

|

Last Updated

വാഷിംഗ്ടണ്‍ | 290 കോടി പ്രകാശ വര്‍ഷം അകലെയുള്ള രണ്ട് ഗ്യാലക്‌സികള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. കോപന്‍ഹേഗന്‍ യൂനിവേഴ്‌സിറ്റിയിലെ കോസ്മിക് ഡോണ്‍ സെന്ററിലെ ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. കോസ്മിക് പൊടിപടലങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്നു ഈ ഗ്യാലക്‌സികള്‍.

അതേസമയം, ഇത്തരം ഗ്യാലക്‌സികള്‍ ഇനിയും പൊടിപടലങ്ങള്‍ക്കിടയിലുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. ബിഗ് ബാംഗ് മുതലാണ് നമ്മുടെ പ്രപഞ്ചത്തിന്റെ പിറവിയെന്ന നിഗമനത്തില്‍ മാറ്റം വരുത്തണമെന്ന ഉള്‍ക്കാഴ്ച നല്‍കുന്ന കണ്ടെത്തല്‍ കൂടിയാണിത്. നാച്വര്‍ ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹബ്ള്‍ സ്‌പേസ് ടെലിസ്‌കോപിന്റെ ലെന്‍സിലാണ് രണ്ട് ഗ്യാലക്‌സികള്‍ പതിഞ്ഞത്. എന്നാല്‍, ഇത് കോസ്മിക് പൊടിപടലങ്ങള്‍ക്കുള്ളിൽ തിങ്ങിക്കൂടിയ നിലയിലായിരുന്നു. തുടര്‍ന്ന്, ചിലിയിലെ അറ്റകാമ മരുഭൂമിയിലെ അറ്റകാമ ലാര്‍ജ് മില്ലിമീറ്റര്‍ അരേ അഥവാ ആല്‍മ റേഡിയോ ടെലിസ്‌കോപിന്റെ സഹായത്തോടെ ഈ ഗ്യാലക്‌സികളുടെ തണുത്തുറഞ്ഞതും ഇരുണ്ടതുമായ ആഴങ്ങളില്‍ നിന്ന് പുറത്തുവിടുന്ന റേഡിയോ തരംഗം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവ പെട്ടെന്ന് ലെന്‍സിലേക്ക് പ്രത്യക്ഷപ്പെടുകയും ചെയ്തു. പ്രപഞ്ചത്തിലെ 10- 20 ശതമാനം ഗ്യാലക്‌സികളും ഇപ്പോഴും കാണാമറയത്താണ്.

---- facebook comment plugin here -----

Latest