Kuwait
നിയമ ലംഘനങ്ങള്‍ കണ്ടെത്തി; ബാചിലേഴ്സ് താമസ ഏരിയയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു
റിയല്‍ എസ്റ്റേറ്റ് വസ്തു വഹകളുടെ ഉടമകള്‍ക്ക് ലംഘന വാറണ്ട് പുറപ്പെടുവിക്കും
കുവൈത്ത് സിറ്റി | ജലം വൈദ്യുതി പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കുവൈത്തിലെ കൈത്താന്‍ ഏരിയയിലെ ബാചിലേഴ്സ് താമസഇടങ്ങളില്‍ 26 കെട്ടിടങ്ങിളിലെ വൈദ്യുതിബന്ധം വിച്ചേദിച്ചതായി കുവൈത്ത് മുന്‍സിപ്പാലിറ്റി വെളിപ്പെടുത്തി.വിവിധ നിയമലംഘനങ്ങള്‍ കണക്കിലെടുത്താണ് നടപടി എന്ന് മുനിസിപ്പാലിറ്റി വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് വസ്തു വഹകളുടെ ഉടമകള്‍ക്ക് ലംഘന വാറണ്ട് പുറപ്പെടുവിക്കും. സ്വകാര്യ പാര്‍പ്പിട ഏരിയകളില്‍ താമസിക്കുന്നതിനു ബാച്ചിലര്‍മാര്‍ക്ക് വിലക്കുണ്ടെന്നും അധികൃതര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം മുബാറക്കല്‍ കെബീര്‍ സെക്യൂരിറ്റി ഡയറക്ടറേറ് സബാഹ് അല്‍ സാലം ഏരിയകളില്‍ നടത്തിയ സുരക്ഷ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതോടൊപ്പം കുറ്റവാളികളെ പിടികൂടാനും കഴിഞ്ഞെന്നും അധികൃതര്‍ പറഞ്ഞു. പിടിക്കപ്പെട്ടകുറ്റവാളികളെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറിയതായും അവര്‍ വ്യക്തമാക്കി.
സുരക്ഷ വിഭാഗത്തിന്റെ ക്യാമ്പയിന്‍ എല്ലാഗവര്‍ണറേറ്റുകളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിട്ടുണ്ട്. ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചും പട്രോളിങ് സംഘത്തെ നിയോഗിച്ചും കുറ്റക്യത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ തുടരുമെന്നും സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ പറഞ്ഞു.