Connect with us

Ongoing News

ഷാര്‍ജയില്‍ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റിന് തറക്കല്ലിട്ടു

പ്ലാന്റ് പ്രതിവര്‍ഷം 66,000 ടണ്‍ കാര്‍ബണ്‍ ഉദ്വമനം കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Published

|

Last Updated

ഷാര്‍ജ|എമിറേറ്റിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റിന് തറക്കല്ലിട്ടു. ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ സജാ ഗ്യാസ് കോംപ്ലക്സിലാണ് പ്ലാന്റ് പണിയുന്നത്.
60 മെഗാവാട്‌സ് ഗ്രൗണ്ട് മൗണ്ടഡ് സോളാര്‍ ഫോട്ടോ-വോള്‍ട്ടായിക് പ്ലാന്റ് വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. ബില്‍ഡ് ഓണ്‍ ഓപ്പറേറ്റിന് കീഴില്‍ മസ്ദറിന്റെയും ഇ ഡി എഫ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ എമര്‍ജ് ട്രാന്‍സ്ഫര്‍ 25 വര്‍ഷത്തേക്ക് മേല്‍നോട്ടം വഹിക്കും.

പ്ലാന്റ് പ്രതിവര്‍ഷം 66,000 ടണ്‍ കാര്‍ബണ്‍ ഉദ്വമനം കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഓരോ വര്‍ഷവും 14,600 കാറുകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമാണ്. 2032ഓടെ നെറ്റ് – സീറോ നേടുന്നതിനുള്ള സുപ്രധാന നീക്കമാണിതെന്നും എമിറേറ്റിന്റെ സുസ്ഥിരത അജണ്ടയെയും പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയെ പിന്തുണക്കുന്നുവെന്നും ഷാര്‍ജ ഓയില്‍ കോര്‍പ്പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹാതം അല്‍ മൂസ പറഞ്ഞു.

 

 

Latest