Connect with us

Uttarakhand election

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡില്‍ നാലരക്കോടിയുടെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

കസ്റ്റഡിയില്‍ എടുത്ത ആറ് പേരില്‍ മൂന്ന് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്

Published

|

Last Updated

ഡറാഡൂണ്‍ | തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തരാഖണ്ഡില്‍ നിന്നും നാലരക്കോടിയുടെ പഴയ നോട്ടുകള്‍ പിടിച്ചെടുത്തു. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് ഇത്രയും തുക കണ്ടെത്തിയത്. ഹരിദ്വാറില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട് ആറെ പേരെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.

കസ്റ്റഡിയില്‍ എടുത്ത ആറ് പേരില്‍ മൂന്ന് പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളാണ്. സംഭവത്തില്‍ വിശദ അന്വേഷണം നടക്കുന്നതായി എസ് ടി എഫ് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിംഗ് അറിയിച്ചു.

Latest