National
ഹൈദരാബാദില്‍ ലിഫ്റ്റില്‍ കുടുങ്ങി നാലരവയസ്സുകാരന് ദാരുണാന്ത്യം
നേപ്പാള്‍ സ്വദേശികളായ കുട്ടിയുടെ കുടുംബം ഏഴുമാസം മുമ്പാണ് ഹൈദരാബാദിലേക്ക് എത്തിയത്.

ഹൈദരാബാദ് | ലിഫ്റ്റില്‍ കുടുങ്ങി നാലരവയസുകാരന് ദാരുണാന്ത്യം.ഹൈദരാബാദിലെ സന്തോഷ്‌നഗര്‍ കോളനിയിലാണ് സംഭവം.കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്റെ മകന്‍ സുരേന്ദര്‍ ആണ് മരിച്ചത്.
ലിഫ്റ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടി ലിഫ്റ്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വാതിലിനിടയില്‍ കുടുങ്ങുകയായിരുന്നു.കുട്ടിയെ കാണാതായതോടെ തിരഞ്ഞെത്തിയ മാതാപിതാക്കളാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ സുരേന്ദറിനെ കണ്ടത്.
ഉടന്‍ തന്നെ സുരേന്ദറിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നേപ്പാള്‍ സ്വദേശികളായ ഇവര്‍ ഏഴുമാസം മുമ്പാണ് ഹൈദരാബാദിലേക്ക് എത്തിയത്.
---- facebook comment plugin here -----