ukrain- russia war
സുമിയിലെ രക്ഷാദൗത്യത്തിനായി നാല് ബസുകള്‍ പോള്‍ട്ടോവ സിറ്റിയിലേക്ക്
ഓപ്പറേഷന്‍ ഗംഗ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത് 160 പേര്‍
കീവ് | യുദ്ധം ശക്തമായി തുടരുന്നതിനിടെ യുക്രൈനിലെ സുമിയില്‍ നിന്നും രക്ഷാദൗത്യത്തിനായി നാല് ബസുകള്‍ പോള്‍ട്ടോവ സിറ്റിയിലേക്ക് പുറപ്പെട്ടു. ക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോള്‍ട്ടോവ സിറ്റിയിലെത്തിയിട്ടുണ്ട്. ഏത് നിമിഷവും പുറപ്പെടാന്‍ തയാറായിരിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി.
സുമിയില്‍ നിന്നും വിദ്യാര്‍ഥികളെ പോളണ്ട് അതിര്‍ത്തിയിലെത്തിക്കാനാണ് നീക്കം. ഓരോ ബസിലും അമ്പത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഭക്ഷണമടക്കം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
അതേസമയം, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 160 വിദ്യാര്‍ഥികളെ കൂടി രാജ്യത്ത് എത്തിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. കീവില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ ഇന്ന് രാജ്യത്തെത്തിക്കും.