Connect with us

Kerala

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു

പരുക്കുപറ്റിയ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

മലപ്പുറം | മലപ്പുറത്ത് നീര്‍നായ ആക്രണണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മലപ്പുറം ചീക്കോട് ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളെയാണ് നീര്‍നായ കടിച്ചത്.നാല് വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.

ആറു വയസുകാരന്‍ മുഹമ്മജ് റയ്ഹാനെ നീര്‍നായ പുഴയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കൂടെയുള്ള മറ്റുകുട്ടികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കുപറ്റിയ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സതേടുകയും ചെയ്തു.

കുറെ അധികം നാളുകളായി ഈ മേഖലകളില്‍ നീര്‍നായയുടെ ആക്രമണമുണ്ട്.നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും യാതൊരുവിധ പരിഹാരങ്ങളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

 

Latest