Connect with us

Kerala

നാല് കോളജ് വിദ്യാര്‍ഥികള്‍ ചിറയില്‍ മുങ്ങിമരിച്ചു

മരിച്ചത് തൃശൂര്‍ സെന്റ്‌തോമസ് കോളജ് ബിരുദ വിദ്യാര്‍ഥികള്‍

Published

|

Last Updated

തൃശൂര്‍ | നാലു കോളജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. തൃശൂര്‍ കൈനൂര്‍ ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. അര്‍ജുന്‍ അലോഷ്യസ്, അഭിജോണ്‍, സിയാദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നീ ബിരുദ വിദ്യാര്‍ഥികളാണു മുങ്ങി മരിച്ചത്.

മൂന്നു മണിയോടെയാണ് ്അപകടം ഉണ്ടായത്. അബി ജോണ്‍ സെന്റ് എല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികളുമാണ്. ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്.

നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും യുവാക്കളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Latest