Kerala
മാസപ്പടിക്കേസില്‍ അന്വേഷിക്കാന്‍ ഒന്നുമില്ലെന്ന് നാല് കോടതികള്‍ വ്യക്തമാക്കിയതാണ്; മന്ത്രി പി രാജീവ്
ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും മന്ത്രി.

മധുര| മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തതോടെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യം ശക്തമാക്കി പ്രതിപക്ഷം. അതേസമയം മാസപ്പടിക്കേസില്‍ അന്വേഷിക്കാന്‍ ഒന്നുമില്ലെന്ന് നാല് കോടതികള്‍ വ്യക്തമാക്കിയതാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്ക് കോടതിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതാണ്. ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് പ്രോസിക്യൂഷന്‍ നടപടി നേരിടുന്ന മകളെ പിണറായി വിജയന്‍ എങ്ങനെ ന്യായീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ഡലം തലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.