Connect with us

International

അമേരിക്കയിൽ ചെറുവിമാനം തകർന്ന് നാല് പേർ മരിച്ചു

സെൻട്രൽ ഇല്ലിനോയിസിലാണ് ഒറ്റ എൻജിൻ വിമാനം തകർന്നത്

Published

|

Last Updated

ഇല്ലിനോയിസ് | അമേരിക്കയിലെ ഇല്ലിനോയിസ് ട്രില്ലയിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. സെസ്ന സി 180 ജിയിൽ പ്പെട്ട ഒറ്റ എൻജിൻ വിമാനമാണ് ട്രില്ലയിൽ തകർന്നു വീണതെന്ന് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു.

ട്രില്ലയിലെ കോൾസിനും കംബർലാൻഡ് കൗണ്ടികൾക്കും ഇടയിലുള്ള പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണം. മരണപ്പെട്ടവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്, ഇല്ലിനോയിസിലെ മാറ്റൂണിലുള്ള കോൾസ് കൗണ്ടി മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് 12 മൈൽ അകലെയാണ് വിമാനം തകർന്നു വീണതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.

 

Latest