National
യുപിയിൽ സർക്കാർ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നാല് ഭിന്നശേഷിക്കാരായ കുട്ടികൾ മരിച്ചു
16 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ പുനരവധിവാസ കേന്ദ്രത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഭിന്നശേഷിക്കാരായ നാല് കുട്ടികള്‍ മരിച്ചു.12 നും 17 നും ഇടയില്‍ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.
20ല്‍ അധികം കുട്ടികള്‍ക്കാണ് ഭക്ഷ്യഭാഷയേറ്റത്.ഇതില്‍ 16 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ലോക് ബന്ധു രാജ് നാരായണ്‍ കമ്പൈന്‍ഡ് ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
ഭക്ഷ്യവിഷബാധയിലേക്ക് നയിച്ച കാരണം കണ്ടെത്താനായി ഒരു മെഡിക്കല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.
---- facebook comment plugin here -----