Connect with us

Uae

ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ക്ക് അബൂദബിയില്‍ വിലക്ക്

ഇതിനകം ഇവ ഉപയോഗിച്ചവര്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

അബൂദബി | ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയയില്‍ നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ അബൂദബിയില്‍ ഒരിടത്തും വില്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ചുമയ്ക്കും ജലദോഷത്തിനുമുള്ള പ്രൊമിതാസിന്‍ ഓറല്‍ സൊലൂഷന്‍ ബി പി, കൊഫേക്‌സ്മാലിന്‍ ബേബി കഫ് സിറപ്, മകോഫ് ബേബി, മാഗ്രിപ് എന്‍ കോള്‍ഡ് എന്നിവ ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.

ഇതിനകം ഇവ ഉപയോഗിച്ചവര്‍ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് ആഫ്രിക്കയിലെ ഗാമ്പിയയില്‍ 66 കുട്ടികളാണ് മരിച്ചത്.

കുട്ടികളുടെ മരണത്തിനു പിന്നില്‍ കമ്പനിയുടെ മരുന്നുകളാണെന്ന് ലോകാരോഗ്യ സംഘടനയാണ് വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ഉല്‍പ്പാദനം നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ്.

 

Latest