Connect with us

Kerala

നാല് വിദ്യാര്‍ഥിനികളുടെ മരണം; പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് രാവിലെ അപകട സ്ഥലവും മരണപ്പെട്ടവരുടെ വീടും സന്ദര്‍ശിക്കും

Published

|

Last Updated

പാലക്കാട് | റോഡപകടം തുടര്‍ക്കഥയായ പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന നടക്കും. നാല് വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയതോടെ ജനകീയ പ്രതിഷേധ ശക്തമായ സാഹചര്യത്തിലാണ് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.

ഇന്നലെ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മാണത്തിലെ വൈകല്യം കണ്ടെത്തി പരിഹരിക്കാനുള്ള നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് രാവിലെ 11.30 ന് അപകട സ്ഥലം സന്ദര്‍ശിക്കും. റോഡ് നിര്‍മാണത്തിലെ അപാകം ഉള്‍പ്പെടെ കാര്യങ്ങളില്‍ മന്ത്രി നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ഥല സന്ദര്‍ശനത്തിനു ശേഷം നാല് വിദ്യാര്‍ഥിനികളുടെ വീടുകളിലും മന്ത്രിയെത്തും.

പനയംപാടത്ത് റോഡില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കരിമ്പ ബ്ലോക്ക് കമ്മിറ്റി സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരവാഹികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും.

 

Latest