Connect with us

National

ഉത്തരാഖണ്ഡില്‍ വന്യജീവി സങ്കേതത്തിലുണ്ടായ തീയണക്കുന്നതിനിടെ നാല് ഫോറസ്റ്റ് ജീവനക്കാര്‍ മരിച്ചു

മരണപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറും

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ വന്യജീവി സങ്കേതത്തിലുണ്ടായ തീയണക്കുന്നതിനിടെ നാല് ഫോറസ്റ്റ് ജീവനക്കാര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ അല്‍മോറ ജില്ലയിലെ സിവില്‍ സോയം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബിന്‍സാര്‍ വന്യജീവി സങ്കേതത്തിലുണ്ടായ തീയണയ്ക്കുന്നതിനിടയിലാണ് അപകടം.

ബിന്‍സാര്‍ റെയ്ഞ്ച് ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ത്രിലോക് സിംഗ് മെഹ്ത്ത, ഫയര്‍വാച്ചര്‍ കരണ്‍ ആര്യ, പുരന്‍ സിംഗ്, ദിവസവേതന ജീവനക്കാരന്‍ ദിവാന്‍ റാം എന്നിവരാണ് മരിച്ചത്.

വന്യജീവിസങ്കേതത്തില്‍ തീപ്പിടിത്തമുണ്ടായതറിഞ്ഞ് എട്ട് ജീവനക്കാര്‍ തീയണക്കാന്‍ പുറപ്പെടുകയായിരുന്നെന്ന് ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ ധ്രുവ് സിംഗ് മാര്‍ത്തോലിയ പറഞ്ഞു. സംഘം വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ ശക്തമായ കാറ്റടിക്കുകയും നാല് പേര്‍ വെന്ത് മരിക്കുകയും ചെയ്തതായും മാര്‍ത്തോലിയ പറഞ്ഞു.

അതേസമയം പരുക്കേറ്റ മറ്റ് ജീവനക്കാരെ ഹാല്‍ദ്വാനി ബേസ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ കൈമാറുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. നാല് ഫോറസ്റ്റ് ജീവനക്കാരുടെയും മരണം ഞെട്ടിപ്പിച്ചതായും കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest