Connect with us

Kerala

നാല് പെണ്‍കുട്ടികള്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണു; രക്ഷിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍

തൃശൂര്‍ സ്വദേശികളായ നിമ, ആന്‍ഗ്രേസ്, അലീന, എറിന്‍ എന്നവരാണ് വെള്ളത്തില്‍ മുങ്ങിയത്

Published

|

Last Updated

തൃശൂര്‍ | പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാലു പെണ്‍കുട്ടികളെ കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുങ്ങിത്താണ കുട്ടികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂര്‍ സ്വദേശികളാണ്. നിമ, ആന്‍ഗ്രേസ്, അലീന, എറിന്‍ എന്നവരാണ് വെള്ളത്തില്‍ മുങ്ങിയത്. ഇവര്‍ വെന്റിലേറ്ററിലാണുള്ളത്.

പള്ളിക്കുന്ന് അങ്കണവാടിക്കു സമീപത്താണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാന്‍ പോയപ്പോഴാണ് അപകടം. കുട്ടികള്‍ റിസര്‍വോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. വിദ്യാര്‍ഥികള്‍ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു.

ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്. കരയില്‍ നിന്ന പെണ്‍കുട്ടി ഉച്ചത്തില്‍ കരഞ്ഞതുകേട്ട് നാട്ടുകാര്‍ ഓടിയെത്തിയതിനാലാണ് ഇവരെ ഉടനെ കരക്കെത്തിക്കാനായത്.

 

Latest