Connect with us

International

ആസ്‌ട്രേലിയയിലെ പട്രോളിങ്ങില്ലാത്ത ഫിലിപ് ദ്വീപ് ബീച്ചില്‍ നാലു ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു

മരിച്ചവരില്‍ രണ്ടു യുവതികളും ഒരു യുവാവും 43 കാരിയായ സ്ത്രീയുമാണുള്ളത്.

Published

|

Last Updated

ന്യൂഡല്‍ഹി| ആസ്‌ട്രേലിയയിലെ വിക്ടോറിയയിലുള്ള പട്രോളിങ്ങില്ലാത്ത ഫിലിപ് ദ്വീപ് ബീച്ചില്‍ നാലു ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു. ബുധനാഴ്ചയാണ് ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഒരു യുവാവും മരിച്ചത്. മരിച്ചവരില്‍ രണ്ടു യുവതികളും ഒരു യുവാവും 43 കാരിയായ സ്ത്രീയുമാണുള്ളത്. ഉച്ചയോടെയാണ് കോസ്റ്റ് ഗാര്‍ഡ് നാലുപേരെയും രക്ഷിക്കാനുള്ള ശ്രമം നടത്തിയത്. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

യുവതികളില്‍ ഒരാളെ ഗുരുതര നിലയില്‍ മെല്‍ബണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. കാന്‍ബറയിലെ ഇന്ത്യന്‍ ഹൈകമീഷനാണ് ഈ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. 43കാരി ആസ്‌ട്രേലിയയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതാണെന്നും മറ്റു മൂന്നുപേര്‍ മെല്‍ബണിനടുത്ത് താമസിക്കുന്നവരാണെന്നും വിക്ടോറിയ പോലീസ് പറഞ്ഞു.

മരിച്ച നാല് പേരുടെ കുടുംബത്തിന് ഇന്ത്യന്‍ എംബസി അനുശോചനം അറിയിച്ചു. കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

 

 

Latest