Connect with us

Kerala

തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്ക്; ഒരാളുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു

കാക്കയൂര്‍ സ്വദേശി വയ്യാപുരി എന്നയാളുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. തുന്നലിടാന്‍ പോലും വയ്യാത്ത അവസ്ഥയാണെന്ന് ആശുപത്രി അധികൃതര്‍.

Published

|

Last Updated

പാലക്കാട് | കൊടുവായൂര്‍ കാക്കയൂര്‍ ആണ്ടിത്തറയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്ക്. കാക്കയൂര്‍ സ്വദേശി വയ്യാപുരി എന്നയാളുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. തുന്നലിടാന്‍ പോലും വയ്യാത്ത അവസ്ഥയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പത്തനംതിട്ട അടൂരില്‍ കഴിഞ്ഞ ദിവസം പത്തുവയസുകാരനടക്കം ഒമ്പതുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. രാവിലെ നടക്കാന്‍ ഇറങ്ങിയവരെയും മറ്റുമാണ് തെരുവ് നായ കടിച്ചത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന പത്തുവയസ്സുകാരന് മുഖത്താണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ തുവയൂര്‍ നോര്‍ത്ത് സ്വദേശി ബാബുചന്ദ്രനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. മറ്റെല്ലാവരെയും കുത്തിവയ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.

 

Latest