National
ഉത്തരാഖണ്ഡിലെ മുസൂരിയില്‍ ബെന്‍സ് കാര്‍ തൊഴിലാളികളെ ഇടിച്ചു തെറിപ്പിച്ചു; നാലുപേര്‍ മരിച്ചു
അപകടത്തിനു ശേഷവും നിര്‍ത്താതെ പോയ കാര്‍ കിലോമീറ്ററുകള്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.

മുസൂറി | ഉത്തരാഖണ്ഡ് ഡെറാഡൂണിലെ മുസൂരിയില്‍ ബെന്‍സ് കാറിടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. മന്‍ഷാറാം, രഞ്ജീത്, ബല്‍ക്കാരന്‍, ദുര്‍ഗേഷ് എന്നിവരാണ് മരിച്ചത്.
കാല്‍നടയാത്രക്കാരെ കൂടാതെ ഒരു ഇരുചക്ര വാഹനവും കാര്‍ ഇടിച്ചിട്ടു. അപകടത്തിനു ശേഷവും നിര്‍ത്താതെ പോയ കാര്‍ കിലോമീറ്ററുകള്‍ അകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവറെ കണ്ടെത്താനായിട്ടില്ല.
ഇന്നലെ രാത്രിയായിരുന്നു അപകടം. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് അപകടത്തിന് ഇരയായത്. കാത് ബാംഗ്ല നദിക്കരിയിലെ തൊഴിലാളികളായിരുന്നു ഇവര്‍.
ചണ്ഡിഗഡ് രജിസ്‌ട്രേഷനിലുള്ള കാര്‍ ആണ് അപകടം വരുത്തിയത്. അമിത വേഗത്തില്‍ വന്ന വാഹനത്തിന്റെ ദൃശ്യം സി സി ടി വികളില്‍ പതിഞ്ഞിട്ടുണ്ട്.
---- facebook comment plugin here -----