Connect with us

National

ലക്നോയിൽ മൂന്ന് നില കെട്ടിടം തകർന്ന് വിണ് നാല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും അതിനടിയിൽപെട്ടു.

Published

|

Last Updated

ലക്നോ | ലക്നോയിലെ ട്രാൻസ്‌പോർട്ട് നഗറിൽ മൂന്ന് നില കെട്ടിടം തകർന്ന് നാല് പേർ മരിച്ചു. 28 പേരെ രക്ഷപ്പെടുത്തി. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കെട്ടിടം തകർന്നതിനെ തുടർന്ന് കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രക്കും അതിനടിയിൽപെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

എൻ ഡി ആർ എഫ്, എസ് ആർ ഡി എഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ സംഘങ്ങൾ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.

Latest