Connect with us

National

യുപിയില്‍ ട്രക്ക് ഇടിച്ച് നാലുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഡല്‍ഹി- സഹരന്‍പൂര്‍ ഹൈവേയില്‍ ഒരാളെ ഇടിച്ചിട്ടശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ അമിതവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ച് നാലുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ചയായിരുന്നു സംഭവം. ഷാംലിയിലെ ബസ് സ്റ്റാന്‍ഡിലേക്ക് ട്രക്ക് അമിതവേഗത്തിലെത്തിയാണ് അപകടമുണ്ടായത്. ഡല്‍ഹി- സഹരന്‍പൂര്‍ ഹൈവേയില്‍ ഒരാളെ ഇടിച്ചിട്ടശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

ട്രക്കിനടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. മോനു (30), ഓംവിര്‍ മാലിക് (55), വിശാല്‍ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

അപകടശേഷം ഡ്രൈവര്‍ ട്രക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡ്രൈവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

 

---- facebook comment plugin here -----

Latest