Kerala
ട്രെയിനില്‍ നാലുകിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലാണ് കഞ്ചാവ് കണ്ടെത്തിയത്.
![](https://assets.sirajlive.com/2025/02/kanja-897x538.jpg)
തിരുവല്ല | ട്രെയിനില്‍ നാലുകിലോ കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡും ആര്‍ പി എഫും ചേര്‍ന്ന് തിരുവല്ല റൈയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്.
സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്‍, അസി. എക്സ്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) മാത്യു ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ബി എല്‍ ഗിരീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുഭലക്ഷ്മി, സി ഇ ഒ. അജിത്ത് എം കെ, ആര്‍ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് സംഘത്തിലുണ്ടായിരുന്നു.