Connect with us

Kerala

രണ്ടാംവർഷ വിദ്യാർഥിക്ക് നേരെ മർദനം; കോളജ് യൂണിയന്‍ ഭാരവാഹി ഉള്‍പ്പെടെ നാല് കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍

പരുക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Published

|

Last Updated

പാലക്കാട് | ഒറ്റപ്പാലം എന്‍എസ്എസ് കോളജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ച കോളജ് യൂണിയന്‍ ഭാരവാഹി ഉള്‍പ്പെടെ നാല് കെ എസ് യു നേതാക്കള്‍ അറസ്റ്റില്‍.

ദര്‍ശന്‍, കെ എസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റഊഫ്, യൂണിറ്റ് വൈസ് പ്രസിഡന്റ സൂരജ്, കെ എസ് യു ഡിപ്പാര്‍ട്‌മെന്റ് പ്രസിഡന്റ് അഭിനേഷ് എന്നിവരാണ് അറസ്റ്റിലായത്.പ്രതികള്‍
പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ചെയ്ത കമന്റ് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് ഹിസ്റ്ററി വിദ്യാര്‍ഥിയായ കാര്‍ത്തിക്കിനെ ക്രൂര മര്‍ദനത്തിനിരയാക്കിയത്.

പരുക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.കഴുത്തിനും കൈയ്ക്കുമാണ് മുറിവേറ്റിരിക്കുന്നത്.

---- facebook comment plugin here -----

Latest