Connect with us

National

ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും ഒരു സോണല്‍ കമ്മാന്‍ഡറുമുണ്ടെന്ന് പോലീസ് അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി|ഝാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലെ പടിഞ്ഞാറന്‍ സിങ്ബം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ടോന്റോ ഗോയ്ല്‍കേര മേഖലകളില്‍ ഇന്ന് രാവിലെ നടന്ന തെരച്ചിനിടെയായിരുന്നു സംഭവം. പ്രദേശത്ത് നിന്നും തോക്കടക്കമുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഒരു സ്ത്രീയും ഒരു സോണല്‍ കമ്മാന്‍ഡറുമുണ്ടെന്ന് പോലീസ് അറിയിച്ചു. ഒരു ഏരിയ കമ്മാന്‍ഡറെ ജീവനോടെ പിടികൂടിയതായും പോലീസ് വ്യക്തമാക്കി.

രണ്ട് ദിവസം മുന്‍പ് ഛത്തീസ്ഗണ്ഡിലെ നാരായണ്‍പുര്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

 

 

 

Latest