Kerala
കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു
വീടിന് സമീപത്തു നിന്നും ലഭിച്ച കൂണാണ് ഇവര്‍ കഴിച്ചത്.

നാദാപുരം | കോഴിക്കോട് നാദാപുരത്ത് കൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ.വരിക്കോളി സ്വദേശികളായ പൊക്കന്‍ , സുനില്‍, ഭാര്യ റീജ , മകന്‍ ഭഗത് സൂര്യ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വീടിന് സമീപത്തു നിന്നും ലഭിച്ച കൂണാണ് ഇവര്‍ കഴിച്ചത്. തുടര്‍ന്ന് നാലുപേര്‍ക്കും ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു .നാലുപേരെയും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----