Connect with us

Kerala

കോഴിക്കോട് ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

11കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധ.ഇന്നലെ വൈത്തിരിയിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച വെള്ളന്നൂര്‍ സ്വദേശികളായ രാജേഷ് ,ഭാര്യ ഷിംന, മക്കളായ ആരാധ്യ ,ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്.

11കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്ത്തികരമാണ്.വെെത്തിരിയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച് സുഹൃത്തിന്‍റെ വീട്ടിലെത്തി അല്‍പ സമയത്തിനകം നാല് പേര്‍ക്കും ദേഹാസ്വാസ്ഥ്യം  അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അമ്പല വയലിലെ ആശുപത്രിയില്‍ നാല് പേരെയും എത്തിച്ച് ചികിത്സ നല്‍കി .എന്നാല്‍ രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ പിന്നീട് കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരിക്കെ 56കാരി മരിച്ചിരുന്നു.  പൊന്മാനിക്കുടം സ്വദേശി ഉസൈബ ആണ് മരിച്ചത്.പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലില്‍ നിന്നും  കുഴിമന്തി കഴി ഉസൈബ അവശനിലയിലാകുകയായിരുന്നു.ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച 180 പേര്‍ വിവിധ ആശുപത്രികളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സതേടിയിരുന്നു.

---- facebook comment plugin here -----

Latest