Connect with us

spanish lady

സ്പാനിഷ് വ്‌ളോഗറായ യുവതിയെ ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗം ചെയ്ത നാലു പേര്‍ അറസ്റ്റില്‍

വെള്ളിയാഴ്ച രാത്രിയാണ് ഏഴു പേര്‍ ചേര്‍ന്ന് 28കാരിയെ ക്രൂരമായി പീഡിപ്പിച്ചത്

Published

|

Last Updated

റാഞ്ചി | ബൈക്കില്‍ ലോകസഞ്ചാരം നടത്തുന്ന സ്പാനിഷ് വ്‌ളോഗറായ യുവതിയെ ജാര്‍ഖണ്ഡിലെ ദുംകയി കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍.

വെള്ളിയാഴ്ച രാത്രിയാണ് ഏഴു പേര്‍ ചേര്‍ന്ന് 28കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയെയും പങ്കാളിയെയും സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പിച്ച സംഘം ഇവരുടെ സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. തുടര്‍ന്നാണു യുവതിയെ മാനഭംഗപ്പെടുത്തിയത്.

യൂട്യൂബില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് യുവതി. അഞ്ചു വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരിയും പങ്കാളിയും ഇന്ത്യയിലെത്തിയത്. യാത്രയുടെ ഭാഗമായി ഇവര്‍ കേരളത്തിലും എത്തിയിരുന്നു. വിദേശ യുവതി ഇന്ത്യയില്‍ വച്ചു പീഡിപ്പിക്കപ്പെട്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. രാജ്യത്ത് ആദിവാസികള്‍ക്കും ദളിതര്‍ക്കും സുരക്ഷിതത്വം ഇല്ലാത്തതുപോലെ വിദേശികളും സുരക്ഷിതരല്ലെന്ന ആരോപണം ഉയര്‍ന്നു.

ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായാണ് ഇവര്‍ ജാര്‍ഖണ്ഡിലെത്തിയത്. രാത്രി തങ്ങാനായി ഇവര്‍ ഡുംകയില്‍ ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ഇവര്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നടന്നത് കൂട്ടബലാത്സംഗമാണെന്ന് തിരിച്ചറിയുന്നത്.

 

 

---- facebook comment plugin here -----

Latest