Connect with us

Encounter in Kashmir

കശ്മീരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ സീരിയല്‍ താരം അമ്രീന്‍ ഭട്ടിന്റെ ഘാതകരും

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ അവന്തിപുരയിലും സൗറയിലും ഇന്നലെ രാത്രി സൈന്യവുമായുള്ള ഏറ്റമുട്ടലിനിടെ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം പത്തായി. ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇവരില്‍ സീരിയല്‍ താരം അമ്രീന്‍ ഭട്ടിന്റെ ഘാതകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ഭീകരരില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്നും സൈന്യം അറിയിച്ചു.