Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികള്‍ക്ക് പീഡനം; പ്രതി പിടിയില്‍

ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നാല് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം \  പാറശാലയില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കളിയിക്കാവിളയില്‍ നിന്നാണ് പ്രതിയായ ഷിനു പിടിയിലാകുന്നത്.

കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ പാറശാല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്റെ അയല്‍വാസികളായ കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത് . കുട്ടികളില്‍ ഒരാള്‍ സ്‌കൂളിലെ അധ്യാപികയോട് വിവരം പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെടുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നാല് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

 

Latest