National
ഛത്തീസ്ഗഢിൽ 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകൾ കീഴടങ്ങി
ഒരു സ്ത്രീ ഉൾപ്പെടെ നക്സലുകൾ പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മുന്നിലാണ് കീഴടങ്ങിയത്.

ഫയൽ ചിത്രം
സുക്മ | ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ തലയ്ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നാല് നക്സലുകൾ കീഴടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കീഴടങ്ങൽ. ഷാ ഇന്ന് രാത്രി റായ്പൂരിൽ എത്തുകയും നാളെ ദന്തേവാഡയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും.
ഒരു സ്ത്രീ ഉൾപ്പെടെ നക്സലുകൾ പോലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥർക്കും മുന്നിലാണ് കീഴടങ്ങിയത്. പൊള്ളയായതും മനുഷ്യത്വരഹിതവുമായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനയ്ക്കുള്ളിലെ അഭിപ്രായഭിന്നതയും പ്രാദേശിക ഗോത്രവർഗ്ഗക്കാർക്കെതിരായ അതിക്രമങ്ങളുമാണ് കീഴടങ്ങലിന് കാരണമെന്ന് നക്സലുകൾ പറഞ്ഞതായി സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.
---- facebook comment plugin here -----