Kerala
മലപ്പുറത്ത് എം ഡി എം എയുമായി നാല് പേര്‍ പിടിയില്‍
അമിതവേഗത്തിലെത്തിയ കാര്‍ സംശയം തോന്നി തടഞ്ഞുനിര്‍ത്തി പരിശോധിച്ചതിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്

മലപ്പുറം | പെരിന്തല്‍മണ്ണയില്‍ എം ഡി എം എയുമായി നാലുപേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ചെരക്കാപറമ്പ് പട്ടാണി മുഹമ്മദ് നിഷാനുദ്ദീന്‍ (21), തേക്കിന്‍കോട് പാറയില്‍ മുഹമ്മദ് ഷമീര്‍ (26), ആനമങ്ങാട് മഞ്ഞമ്പ്ര നബീല്‍ അലി സെയ്ദ് (31), പരിയാപുരം മേലേതില്‍ ഷിഹാബുദ്ദീന്‍ (26) എന്നിവരാണ് 16.9 ഗ്രാം എം ഡി എം എയുമായി പിടിയിലായത്.
അമിതവേഗത്തിലെത്തിയ കാര്‍ സംശയം തോന്നി തടഞ്ഞുനിര്‍ത്തി പരിശോധിച്ചതിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്.
---- facebook comment plugin here -----