Connect with us

Kerala

കാറില്‍ അഭ്യാസ പ്രകടനം; പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്

Published

|

Last Updated

പാലക്കാട് | ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വച്ച് സര്‍വീസ് റോഡിലൂടെ കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. കഞ്ചിക്കോട് നടന്ന സംഭവത്തില്‍ പാലക്കാട് കസബ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. ദൃശ്യങ്ങള്‍ എം വി ഡിയും പോലീസും ശേഖരിച്ചിരുന്നു. മറ്റൊരു യുവാവിന്റെ വാഹനം ഒരു കാര്യത്തിന് കൊണ്ടുപോയ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വാഹനം ദുരുപയോഗം ചെയ്തത്. വലിയ ശബ്ദത്തില്‍ പാട്ട് വെച്ചുകൊണ്ട് മലമ്പുഴ, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലെ സര്‍വീസ് റോഡിലൂടെയായിരുന്നു യാത്ര.

സംഘത്തില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയായവരാണ്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം കോടതിയില്‍ ഹാജരാക്കും. മോട്ടോര്‍ വാഹന വകുപ്പിനോട് കൂടുതല്‍ നടപടി ആവശ്യപ്പെടുമെന്ന് കസബ സി ഐ അറിയിച്ചു.

 

Latest