Connect with us

National

ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

മൂന്ന് യാത്രക്കാരും ആര്‍പിഎഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുമാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

മുംബൈ |  ട്രെയിനില്‍ റെയില്‍വെ സുരക്ഷാ സേന അംഗം നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ജയ്പൂര്‍ മുംബൈ ട്രെയിനിലാണ് സംഭവം.ഒരു ആര്‍പിഎഫ് എഎസ്‌ഐയും രണ്ടു യാത്രക്കാരും ഒരു പാന്‍ട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.

മീരറോഡിനും ദഹിസറിനും ഇടയില്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. 12956 നമ്പര്‍ ട്രെയിന്റെ ബി 5 കമ്പാര്‍ട്ട്‌മെന്റിലാണ് വെടിവെപ്പ് നടന്നത്. വെടിവച്ച ശേഷം ഇയാള്‍ ദഹിസര്‍ സ്റ്റേഷന് സമീപം ചാടി ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടി.

ആര്‍ പി എഫ് കോണ്‍സ്റ്റബിളാണ് അക്രമം നടത്തിയത്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. പ്രതിയെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്

Latest