Connect with us

National

ജാര്‍ഖണ്ഡില്‍ നാല് പേരെ കാട്ടാന ചവിട്ടിക്കൊന്നു

ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം അടിയന്തര സഹായം

Published

|

Last Updated

റാഞ്ചി| ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ കാട്ടാന ചവിട്ടിക്കൊന്നു. തിങ്കളാഴ്ച രാവിലെ ഭന്ദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിൽ മൂന്ന് പേരെയും ഞായറാഴ്ച വൈകുന്നേരം കുടുവില്‍ 50 വയസ്സുള്ള ഒരു സ്ത്രീയെയുമാണ് കാട്ടാന ചവിട്ടിക്കൊന്നത്.

30 ഉം 65 ഉം പ്രായമുള്ള മൂന്ന് പേരാണ് ഭന്ദ്രയിൽ കൊല്ലപ്പെട്ടത്. തന്നെ പേരെയും കൊലപ്പെടുത്തിയത് ഒരേ ആന തന്നെയാകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ലോഹര്‍ദാഗ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം അടിയന്തര സഹായം നല്‍കുമെന്നും സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരയുടെ കുടുംബത്തിന് 3.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

ആന-മനുഷ്യ സംഘര്‍ഷം സംസ്ഥാനത്ത് വര്‍ധിച്ചിച്ച് വരുന്നുണ്ട്. 2021-22ല്‍ 133 പേര്‍ ആനയുടെ  ആക്രമണത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു, 2020-21ല്‍ ഇത് 84 ആയിരുന്നു. 2021-22ല്‍ ജാര്‍ഖണ്ഡില്‍ 133 പേര്‍ ഉള്‍പ്പെടെ 2017 മുതല്‍ അഞ്ച് വര്‍ഷത്തിനിടെ ആന-മനുഷ്യസംഘര്‍ഷത്തില്‍ 462 പേരാണ് മരിച്ചത്.

---- facebook comment plugin here -----

Latest