Uae
അവധി ദിനങ്ങളില്‍ നാല് പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രം
നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ജുമൈറ ബീച്ച് 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2 എന്നീ ബീച്ചുകളില്‍ കുടുംബങ്ങളെ മാത്രമേ അനുവദിക്കൂ.
ദുബൈ| ഈദ് അല്‍ ഇത്തിഹാദ് അവധി ദിനങ്ങളില്‍ നാല് പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ പബ്ലിക് ബീച്ച് ആന്‍ഡ് വാട്ടര്‍വേസ് വകുപ്പ് ഡയറക്ടര്‍ ഇബ്‌റാഹിം മുഹമ്മദ് ജുമാ അറിയിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ജുമൈറ ബീച്ച് 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉമ്മു സുഖീം 2 എന്നീ ബീച്ചുകളില്‍ കുടുംബങ്ങളെ മാത്രമേ അനുവദിക്കൂ.
ഈ വര്‍ഷം മുതല്‍ ഈദ് അല്‍ ഇത്തിഹാദ് എന്ന് വിളിക്കപ്പെടുന്ന യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ വാരാന്ത്യ അവധിയുണ്ട്. പൊതു ബീച്ചുകള്‍ കുടുംബങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത് ബീച്ചുകളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കാന്‍ വേണ്ടിയാണ്. പൊതു അവധി ദിവസങ്ങളിലും ദേശീയ ദിനത്തിലും വന്‍തോതിലുള്ള ഒഴുക്ക് പ്രതീക്ഷിക്കുന്നു. അവധിക്കാലത്ത് ദുബൈ ബീച്ചുകള്‍ ആസ്വദിക്കാനുള്ള അവസരം കുടുംബങ്ങള്‍ക്ക് നല്‍കാനും ഇത് ശ്രമിക്കുന്നു.
135 പേരടങ്ങുന്ന ‘സംയോജിത സുരക്ഷാ-രക്ഷാ സംഘത്തെ’ നഗരസഭ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, അവധിക്കാലത്തിലുടനീളം ബീച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ 60 അംഗ ഫീല്‍ഡ് സൂപ്പര്‍ വൈസറി ടീമിനെ നിയോഗിച്ചിട്ടുണ്ട്.