Connect with us

Kerala

കളര്‍കോട് വാഹനാപകടത്തിന് പിന്നില്‍ നാല് കാരണങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ആലപ്പുഴ ആര്‍ടിഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

Published

|

Last Updated

ആലപ്പുഴ |  കളര്‍കോട് അഞ്ച് വിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. നാല് കാരണങ്ങളാണ് പ്രധാനമായും അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ആലപ്പുഴ ആര്‍ടിഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

മഴപെയ്തതിനെ തുടര്‍ന്ന് റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി ,ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു, വാഹനം ഓടിച്ചയാള്‍ക്ക് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയം, 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ അത്യാധുനിക വാഹനങ്ങളിലുള്ളത് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു എന്നിവയാണ് അപകടത്തിന് ഇടയാക്കിയ മറ്റ് കാരണങ്ങള്‍.

സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. സി സി ടി വി ദൃശ്യങ്ങളുടേയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഇതില്‍ മാറ്റം വരുമെന്നും പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ എന്‍ ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ ആറുവിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി

Latest