Connect with us

vigilance arrest

കൈക്കൂലി ആവശ്യപ്പെട്ട നാല് റവന്യൂ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ഭൂമി അളന്ന് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതിനാണ് അറസ്റ്റ്

Published

|

Last Updated

പാലക്കാട് | ഭൂമി അളന്ന് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട നാല് റവന്യൂ ഉദ്യോഗസ്ഥര്‍ പാലക്കാട് പിടിയില്‍. സ്ഥലമുടമായയ തൃപ്പലമുണ്ട സ്വദേശി ഭഗീരഥന്റെ പരാതിയില്‍ കടമ്പഴിപ്പുറം വില്ലേജ് ഓഫീസിലെ ഉല്ലാസ്, സുകുല, അമ്പലപ്പാറ വില്ലേജ് ഓഫീസിലെ പ്രസാദ് കുമാര്‍, റിട്ട. വില്ലേജ് അസിസ്റ്റന്റ് സുകുമാരന്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഭഗീരഥന് 12 ഏക്കര്‍ സ്ഥലമാണുള്ളത്. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ 50000 രൂപയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹം രഹസ്യമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

 

 

 

Latest