Kerala
മലപ്പുറത്ത് നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്‍ഐഎ കസ്റ്റഡിയില്‍
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്.

മലപ്പുറം| മലപ്പുറം മഞ്ചേരിയില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. പരിശോധനയ്ക്കുശേഷം നാല് പ്രവര്‍ത്തകരെ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തു. റിഷാദ്, ഖാലിദ്, സൈയ്തലവി, ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.
മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷംനാദിന്റെ വീട്ടില്‍ എന്‍ഐഎ പരിശോധന ഇപ്പോള്‍ നടക്കുകയാണ്. പ്രവര്‍ത്തകരെ എന്തിനുവേണ്ടിയാണ് കസ്റ്റഡിയിലെടുത്തത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.
---- facebook comment plugin here -----