Connect with us

National

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റ്മുട്ടലിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റ്മുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മറ്റ് രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ടെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി. അതേ സമയം കത്വയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ സൈനികര്‍ രണ്ട് ഭീകരരെ വധിച്ചു

പരിക്കേറ്റ രണ്ട് സൈനികരും ചികിത്സയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ മേഖലകളില്‍ ഇടയ്ക്കിടെ അക്രമ സംഭവങ്ങളുണ്ടാകുന്നുണ്ട്.ബുധനാഴ്ച കത്വ-ഉധംപൂര്‍ അതിര്‍ത്തിക്കടുത്തുള്ള ബസന്ത്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest