Health
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ നാല് വഴികള്‍
വെളുത്തുള്ളിയുടെ ചുവയും മണവും ഒന്നും നമുക്ക് ഇഷ്ടമല്ലെങ്കിലും കൊളസ്‌ട്രോള്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് വെളുത്തുള്ളി.

ജീവിതശൈലി രോഗം എന്ന നിലയില്‍ നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ അടിയുന്ന അമിത കൊഴുപ്പ് ഉണ്ടാക്കുന്ന ഒരു ശാരീരിക പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള വഴികള്‍ ഇതാ.
ഒലിവ് ഓയില്‍
ഒലിവ് ഓയിലില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒലിവ് ഓയില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. നിങ്ങളുടെ ഭക്ഷ്യ എണ്ണകള്‍ റീപ്ലേസ് ചെയ്യുമ്പോള്‍ ഒലിവ് ഓയിലിനെ കൂടെ കൂട്ടാന്‍ മറക്കണ്ട.
ഒമേഗ ത്രി
മീനുകളിലും ബദാമിലും ഒക്കെ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് ഒമേഗ ത്രി. ഒമേഗ ത്രിയുടെ പ്രധാന ഗുണം നല്ല കൊളസ്‌ട്രോളിന് വര്‍ദ്ധിപ്പിക്കും എന്നതാണ്. കൊളസ്‌ട്രോളിന് മാത്രമല്ല ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുഴുവന്‍ ഉള്ള ആരോഗ്യത്തിനും നല്ലതാണ്.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ ചുവയും മണവും ഒന്നും നമുക്ക് ഇഷ്ടമല്ലെങ്കിലും കൊളസ്‌ട്രോള്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് വെളുത്തുള്ളി. ഗ്യാസ്ട്രബിള്‍ തുടങ്ങി കൊളസ്‌ട്രോള്‍ അടക്കം പല രോഗങ്ങളെയും നിയന്ത്രിക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നുണ്ട്. രക്തം കട്ടപിടിക്കുന്നത് തടയാന്‍ ഇത് സഹായിക്കുന്നു.
ശാരീരിക പ്രവര്‍ത്തനങ്ങള്‍
ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും വ്യായാമവും യോഗയും ഒക്കെയാണ്. ശരീരഭാരം നിയന്ത്രണത്തിനും മറ്റുമായി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റു പല ആരോഗ്യഗുണങ്ങളോടും ഒപ്പം കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിലുള്ള നിയന്ത്രണമാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നിരുന്നാലും ചില കാര്യങ്ങള്‍ റീപ്ലേസ് ചെയ്തു ചില കാര്യങ്ങളെ കൂടെ കൂട്ടിയുമൊക്കെ കൊളസ്‌ട്രോളിനെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാം.