Educational News
നാലുവര്‍ഷ ബിരുദം: ഏകദിന ശില്‍പശാല നടത്തി
കാലിക്കറ്റ് സര്‍വകലാശാലാ FYUGP കമ്മിറ്റി കണ്‍വീനറും ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറുമായ ഡോക്ടര്‍ സന്തോഷ് കുമാര്‍ വള്ളിക്കാട് നേതൃത്വം നല്‍കി.
മലപ്പുറം | ഈ വര്‍ഷം മുതല്‍ നടപ്പില്‍ വരുത്തുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമിനെ അടിസ്ഥാനപ്പെടുത്തി മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അധ്യാപകര്‍ക്കു വേണ്ടി ഏകദിന ശില്‍പശാല നടത്തി.
കാലിക്കറ്റ് സര്‍വകലാശാലാ FYUGP കമ്മിറ്റി കണ്‍വീനറും ബോര്‍ഡ് ഓഫ് സ്റ്റഡീസ് മെമ്പറുമായ ഡോക്ടര്‍ സന്തോഷ് കുമാര്‍ വള്ളിക്കാട് നേതൃത്വം നല്‍കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ സി കെ ഹംസ, വിവിധ വകുപ്പ് മേധാവികളായ കെ ധന്യ, പി പ്രദീപ്, ടി രമ്യ, അസ്മ ഉരുണിയന്‍, സ്റ്റാഫ് സെക്രട്ടറി തജ്മല്‍ കെ ഹുസൈന്‍ പ്രസംഗിച്ചു.
---- facebook comment plugin here -----