Kerala
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നാലുവയസുകാരന്‍ രോഗമുക്തനായി
ചികിത്സയുടെ എട്ടാം ദിവസം സ്രവം നോര്‍മലായി
കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച നാലുവയസുകാരന്‍ രോഗമുക്തനായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണിത്. കടുത്ത പനിയും തലവേദനയുമായി കഴിഞ്ഞ മാസം 13നാണ് കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
പരിശോധനയില്‍ കുട്ടിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ചു അമീബിക് മസ്തിഷ്‌ക ജ്വരമാണെന്നു പ്രാഥമികമായി സ്ഥിരീകരിച്ച ഉടന്‍ തന്നെ ചികിത്സ ആരംഭിച്ചു. ചികിത്സയുടെ എട്ടാം ദിവസം സ്രവം നോര്‍മലായി. 24 ദിവസത്തോളം ചികിത്സ തുടര്‍ന്നു.
---- facebook comment plugin here -----