Connect with us

Kerala

നാല് വയസുകാരന് ക്രൂര മര്‍ദനം; രണ്ടാനച്ഛന്‍ പോലീസ് കസ്റ്റഡിയില്‍

തൂവാനൂര്‍ സ്വദേശി പ്രസാദിനെയാണ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രസാദിനെതിരെ കേസെടുക്കാന്‍ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

Published

|

Last Updated

തൃശൂര്‍ | തൃശൂരിലെ കുന്നംകുളം കേച്ചേരിയില്‍ നാല് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൂവാനൂര്‍ സ്വദേശി പ്രസാദിനെയാണ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രസാദിനെതിരെ കേസെടുക്കാന്‍ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. തെങ്ങിന്റെ മടല്‍ കൊണ്ട് കുട്ടിക്ക് മുഖത്തടിയേറ്റിരുന്നു. ദേഹമാസകലം മര്‍ദനമേറ്റതിന്റെ പരുക്കുകളുണ്ട്.

Latest