National
ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
ജനലരികിലിരുന്ന കുട്ടിയുടെ തലയിലാണ് കല്ല് കൊണ്ടത്

പൂനെ | ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെയാണ് മരിച്ചത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്രയിലെ സോണാപൂരില്‍ വിജയപുര- റായ്ച്ചൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. കുടുംബത്തോടൊപ്പം ഹൊസ്‌നാനിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്.
ഹോട്ഗി ഗ്രാമത്തിന് സമീപം വെച്ചായിരുന്നു ആക്രമണം. ജനലരികിലിരുന്ന ആരോഹിയുടെ തലയിലാണ് കല്ല് കൊണ്ടത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സോളാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
---- facebook comment plugin here -----