Kerala
കെ എസ് ആര്‍ ടി സി ബസ് ഓട്ടോയിലിടിച്ച് നാല് വയസുകാരി മരിച്ചു
തൃശൂര്‍ ഓട്ടുപാറയില്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം
തൃശൂര്‍ | കെഎസ്ആര്‍ടിസി ബസ് ഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാലു വയസുകാരി മരിച്ചു. മുള്ളൂക്കര സ്വദേശി നൂഹ ഫാത്തിമ ആണ് മരിച്ചത്.
തൃശൂര്‍ ഓട്ടുപാറയില്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഫാത്തിമ പിതാവിനും ഗര്‍ഭിണിയായ മാതാവിനുമൊപ്പം ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആണ് ദുരന്തത്തിനിരയായത്. അപകടത്തില്‍ പിതാവ് ഉനൈസ്, മാതാവ് റെയ്ഹാനത്ത് എന്നിവര്‍ക്കും പരുക്കേറ്റു
---- facebook comment plugin here -----