Connect with us

Kerala

സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം

ഇനി മുതല്‍ സാധാരണ പോലെ മൂന്നാം വര്‍ഷം കോഴ്‌സ് അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ബിരുദം നേടാം. അല്ലെങ്കില്‍ നാലാം വര്‍ഷവും കോഴ്‌സ് തുടര്‍ന്നു ഓണേഴ്‌സ് ബിരുദം നേടാം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ ഇന്ന് മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കും. ഇനി മുതല്‍ സാധാരണ പോലെ മൂന്നാം വര്‍ഷം കോഴ്‌സ് അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ക്ക് ബിരുദം നേടാം. അല്ലെങ്കില്‍ നാലാം വര്‍ഷവും കോഴ്‌സ് തുടര്‍ന്നു ഓണേഴ്‌സ് ബിരുദം നേടാം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷന്‍ തിരഞ്ഞെടുത്തു സ്വയം കോഴ്‌സ് രൂപ കല്‍പ്പന ചെയ്യാനാകുന്ന വിധത്തിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്.

നാല് വര്‍ഷ ബിരുദ കോഴ്‌സിന്റെ സംസ്ഥാന തല ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്കു തിരുവനന്തപുരം വനിതാ കോളജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയാകും.

 

Latest