Connect with us

Kerala

പതിനാലുകാരിയെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോയ നാല് യുവാക്കള്‍ അറസ്റ്റില്‍

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയുടെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാത്രി 9 മണിയോടെ സുഹൃത്തുക്കളുടെ സഹായത്താല്‍ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  പതിനാലുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയ കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍. ചെന്നീര്‍ക്കര ഊന്നുകല്‍ പനക്കല്‍ എരുത്തിപ്പാട്ട് വലിയമുറിയില്‍ വി എസ് അരുണ്‍(24), പ്രക്കാനം കൈമുട്ടില്‍പ്പടി കാഞ്ഞിരം നില്‍ക്കുന്നതില്‍ സജു സജി(22), ചെന്നീര്‍ക്കര മുട്ടത്തുകോണം പനക്കല്‍ എരുത്തിപ്പാട്ട് അജിഭവനം വീട്ടില്‍ അജി ശശി(18), ഇലവുംതിട്ട നെടിയകാല കോട്ടൂര്‍പ്പാറ തടത്തില്‍ അഭിഷിക്(22) എന്നിവരെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അരുണ്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയുടെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാത്രി 9 മണിയോടെ സുഹൃത്തുക്കളുടെ സഹായത്താല്‍ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.

തുടര്‍ന്ന് മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഓട്ടോറിക്ഷ ചന്ദനപ്പള്ളി മൂന്നാം കലുങ്ക് എന്ന സ്ഥലത്തുനിന്നും നിന്നും കണ്ടെത്തുകയും, രണ്ടുമുതല്‍ നാലുവരെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയും അരുണും ചന്ദനപ്പള്ളിയിലുണ്ടെന്ന് വെളിപ്പെടുത്തി. പോലീസ് സംഘം അവിടെയെത്തി അരുണിനെ കസ്റ്റഡിയിലെടുത്തു. അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പെണ്‍കുട്ടിയെ പോലീസ് വീട്ടുകാര്‍ക്കൊപ്പം അയച്ചു. അന്വേഷണസംഘത്തില്‍ കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, എസ് ഐ രാജേഷ് കുമാര്‍, സി പി ഓമാരായ ഷിജു, രാജീവന്‍, പ്രദീപ്, സുനില്‍ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സി പി ഓ സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.