Connect with us

National

ഡല്‍ഹിയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മാനസിക വൈകല്യമുള്ള പതിനാലുകാരിയെ ആണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  നരേലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

മാനസിക വൈകല്യമുള്ള പതിനാലുകാരിയെ ആണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയെ ഒരാഴച മുമ്പ് കാണാതായിരുന്നു. മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് പീഡന വിവരം അറിയുന്നത്.