Connect with us

attapadi infant death

പാലക്കാട് അട്ടപ്പാടിയില്‍ നാല് ദിവസത്തിനിടെ നാലാമത്തെ ശിശു മരണം

ഇന്ന് മരിച്ചത് പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Published

|

Last Updated

പാലാക്കാട് | അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം വീണ്ടും തുടര്‍ക്കഥയാകുന്നു. കതിരംപതി ഊരിലെ അയ്യപ്പന്‍- രമ്യ ദമ്പതികളുടെ 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ഇന്ന് മരിച്ചത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ അട്ടപ്പാടിയില്‍ മരിക്കുന്ന നവജാത കുഞ്ഞുങ്ങളുടെ എണ്ണം നാലായി.
ഇന്നലെ സുനീഷ്- ഗീതു ദമ്പതികളുടെ മൂന്ന് ദിവസം മാത്രമായ കുഞ്ഞ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ മരിച്ചിരുന്നു. നവജാത ശിശുക്കള്‍ക്ക് പുറമെ പ്രസവത്തെ തുടര്‍ന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യം അടുത്തിടെയുണ്ടായി. നാല് ദിവസത്തിനിടെ നാല് കുഞ്ഞുങ്ങള്‍ മരിച്ചത് അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

 

 

Latest